Latest NewsKeralaNews

പെണ്‍മക്കള്‍ വഴിപിഴച്ചു പോകാതിരിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുന്ന മാതാപിതാക്കളുടെ വേദന ആരും കേൾക്കുന്നില്ല : മതംമാറ്റത്തിന് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി നിമിഷയുടെ അമ്മ ബിന്ദു

തിരുവനന്തപുരം: മകള്‍ ഭീകരുടെ കെണിയില്‍നിന്നു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ രാപ്പകല്‍ തള്ളിനീക്കുന്ന ഒരമ്മ. നിമിഷയുടെ അമ്മ ബിന്ദു ഇന്നും കാത്തിരിക്കുകയാണ് തന്റെ മകൾ ഒരു കൈക്കുഞ്ഞുമായി വരുമെന്ന പ്രതീക്ഷയിൽ. തന്റെ മകൾ വരുമെന്നും താൻ തന്റെ പേരക്കുട്ടിയെ കാണുമെന്നും വളരെ പ്രതീക്ഷയോടെയാണ് ബിന്ദു കാത്തിരിക്കുന്നത്. തന്റെ മകളെ കാണാതായത് മുതൽ മുട്ടാത്ത വാതിലുകളില്ലെന്നാണ് ബിന്ദു പറയുന്നത്. 2016 ജൂണ്‍ നാലിനാണ് മകളെ അവസാനമായി കണ്ടത്. പിന്നീടിതു വരെ യാതൊരു വിവരവുമില്ല.

പെണ്മക്കളുള്ള മാതാപിതാക്കൾക്ക് അവരുടെ വിവാഹം കഴിയുന്നത് വരെ നെഞ്ചിൽ തീയാണ്. വഴിപിഴച്ചു പോകാതിരിക്കാൻ അവർ രാപ്പകൽ കനിലെണ്ണയൊഴിച്ചു കാത്തിരിക്കും. എന്നാൽ വീട് വിട്ടു പഠിക്കുന്ന കുട്ടികൾക്കാണ് ഈ കെണികൾ ഏൽക്കുക. കാസര്‍ഗോഡ് പൊയ്നാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജില്‍ ഉപരിപഠനത്തിനു പോയ മകള്‍ അഫ്ഗാനിസ്ഥാനിലാണെന്ന് അറിയുന്നതു വരെയുള്ള സംഭവങ്ങള്‍ ഞെട്ടലോടെയാണ് ഇന്നും ബിന്ദു ഓർക്കുന്നത്. നിമിഷയെ വഴിതെറ്റിച്ചതില്‍ കൂട്ടുകാര്‍ക്കും വ്യക്തമായ പങ്കുണ്ട്. പഠനകാലത്തെ മകളുടെ രഹസ്യബന്ധങ്ങള്‍ക്ക് കുടപിടിച്ചത് കൂട്ടുകാരാണ്. ആദ്യ പ്രണയത്തോടെ അയാളുടെ നിർദ്ദേശപ്രകാരം നിമിഷ മതം മാറി.

എന്നാല്‍, മതംമാറി വന്ന ശേഷം വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞതിനാല്‍ ആദ്യബന്ധം തകര്‍ന്നു. പിന്നീടു പാലക്കാട് സ്വദേശിയോടൊപ്പമാണ് ശ്രീലങ്കയിലേക്കു പോകുന്നുവെന്ന് പറഞ്ഞ് നിമിഷ കേരളം വിടുന്നത്. പിന്നീട് വളരെ നാളുകൾ കഴിഞ്ഞാണ് നിമിഷ അഫ്‌ഗാനിലേക്ക് പോയതായി ബിന്ദു അറിയുന്നത്. ഒരു ഫോൺ സന്ദേശം ആയിരുന്നു മകൾക്ക് ഒരു പെണ്കുഞ്ഞു ജനിച്ചു എന്നതും. തുടർന്ന് മരുമകന്റെ പാലക്കാടുള്ള വീട്ടിൽ ബിന്ദു അന്വേഷിച്ചു പോകുകയായിരുന്നു. എന്നാൽ അവിടെ നിന്ന് ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു.

മകളും ഭര്‍ത്താവും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടെന്നും മകളെ മനുഷ്യബോംബാക്കി മാറ്റുന്നതിനുള്ള പരിശീലനത്തിലാണെന്നുമാണ് അവര്‍ അറിയിച്ചത്. മകളെ ഇനി അന്വേഷിക്കേണ്ടതില്ലെന്നും മരുമകന്റെ വീട്ടുകാര്‍ പറഞ്ഞു.തുടർന്നാണ് ബിന്ദു നിയമ യുദ്ധം ആരംഭിച്ചത്. തുടർന്ന് ഇപ്പോൾ ഹാദിയാക്കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയതും മതം മാറ്റത്തിനു നിരോധനം വരണമെന്ന ഉദ്ദേശത്തിലാണ്.തന്നെ സഹായിക്കാന്‍ ഹിന്ദു സംഘടനകളോ, സര്‍ക്കാര്‍ സംവിധാനങ്ങളോ ഇല്ലെന്നും ജിഹാദികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ തൊഴിലിടങ്ങൾ വരെ ഉണ്ടെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button