Latest NewsKeralaNews

തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. തിരുവനന്തപുരം-ഡൽഹി കേരള എക്സ്പ്രസ് പിടിച്ചിട്ടിരിക്കുകയാണ്.

മുന്നറിയിപ്പില്ലാതെ ഗതാഗത പരിഷ്കരണം നടത്തിയ റെയിൽവേ നടപടിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വൈകാതെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ദീർഘദൂര ട്രെയിനുകൾ പോലും പിടിച്ചിട്ടതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button