മുംബൈ: ഡിസംബർ 31വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഉപയോഗിക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മാസം 30നായിരുന്നു അവസാന തിയതി. ഈ കാലാവധിയാണ് വീണ്ടും നീട്ടിനൽകിയത്. തീരുമാനം റിസർവ് ബാങ്ക് നിർദേശത്തെ തുടർന്നാണ്.
എസ്ബിഐ ഉപഭോക്താക്കളോടു പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയ ചെക്ക് ബുക്കിനായി എല്ലാ അക്കൗണ്ട് ഉടമകളും അപേക്ഷ നൽകിയില്ല. ഇതാണു കാലാവധി നീട്ടാൻ കാരണമായത്. ഓൺലൈൻ, മൊബൈൽ ബാങ്കിങ്, എടിഎം വഴി ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകാം.
Post Your Comments