KeralaLatest NewsNews

വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സരിത

തിരുവനന്തപുരം: വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിവാദ നായിക സരിത രംഗത്ത്. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പുതിയ ആരോപണവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. തന്നെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രമുഖ വ്യക്തിയുടെ മകന്‍ മാഫിയാ ബിസിനസിന് വേണ്ടി ഉപകരണമാക്കിയെന്ന്‍ സരിത പറഞ്ഞു. സോളാര്‍ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അയാള്‍ തന്നെ ഉപകരണമാക്കിയത്. എന്നാല്‍ അതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. സോളാറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ മാത്രമല്ല ഇവര്‍ക്ക് ബിസിനസ് ഉള്ളത്. ഇതിലെ ചില കാര്യങ്ങളാണ് താന്‍ ചൂണ്ടിക്കാട്ടിയത്.

ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത അറിയിച്ചു. തനിക്ക് സോളാര്‍ ബിസിനസ് മാത്രമാണുണ്ടായിരുന്നത്. പക്ഷേ അതോടൊപ്പം നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫ്രീലാന്‍സായി ചെയ്യുന്നുണ്ടായിരുന്നു. പലര്‍ക്കും തന്റെ ബന്ധം ഉപയോഗിച്ച്‌ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് പോലും നിക്ഷേപകരെ കണ്ടെത്തി നല്‍കുമായിരുന്നുവെന്നും സരിത വെളിപ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ മാത്രമല്ല അന്യസംസ്ഥാനത്തില്‍ നിന്നുള്ളവരടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button