തിരുവനന്തപുരം: വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്തൃവീട്ടുകാരില്‍ നിന്നോ നേരിടുന്ന ക്രൂരത സംബന്ധിച്ച പരാതികളിൽ നടപടി സ്വീകരിക്കുമ്പോൾ സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഐപിസി 498 എന്ന വകുപ്പിന്റെ ദുരുപയോഗം തടയുന്നതിന് ഉദ്ദേശിച്ച് സുപ്രിം കോടതി 2017 ജൂലായ് 27 ന് ക്രിമിനല്‍ അപ്പീല്‍ നമ്ബര്‍ 1265/2017ല്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ചില മാർഗനിർദേശങ്ങൾ നൽകിയിരുന്നു.
എല്ലാ ജില്ലകളിലും ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ കീഴില്‍ ഒന്നോ അതിലധികമോ കുടുംബക്ഷേമ സമിതികള്‍ രൂപീകരിക്കണമെന്ന് നിർദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. സമിതിക്ക് പരാതിയില്‍ പറഞ്ഞിട്ടുള്ള കക്ഷിയുമായി നേരിട്ടോ ടെലഫോണ്‍ മുഖേനയോ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ മറ്റേതെങ്കിലും ആശയവിനിമയ ഉപാധി മുഖേനയോ ബന്ധപ്പെടാം. ഇങ്ങനെയുള്ള പരാതികള്‍ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ സമിതി അന്വേഷണം നടത്തി വിഷയത്തെ സംബന്ധിച്ചുള്ള വസ്തുതകള്‍, സമിതിയുടെ അഭിപ്രായം എന്നിവ ഉള്‍പ്പെടെ സംക്ഷിപ്ത റിപ്പോര്‍ട്ട് പരാതി ലഭിച്ച അധികാരിക്ക് നൽകി റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും നിർദേശമുണ്ട്.
Post Your Comments