KeralaLatest NewsNewsIndia

Roundup 2021: ‘കേരളത്തിൽ ഐ.എസ് സാന്നിധ്യം’: ലോക്നാഥ് ബെഹ്റയുടെ പടിയിറക്കവും വെളിപ്പെടുത്തലുകളും വിവാദമായപ്പോൾ

തിരുവനന്തപുരം: രണ്ട് ഘട്ടങ്ങളിലായി അഞ്ചുവർഷത്തെ സേവനത്തിനു ശേഷം ഇക്കഴിഞ്ഞ ജൂൺ 30 നാണ് ഡി.ജി.പി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്‌റ വിരമിച്ചത്. പകരം അനിൽ കാന്ത് ചുമതലയേറ്റു. എന്നാൽ, വിരമിക്കുന്നതിന് മുന്നോടിയായി അദ്ദേഹം നടത്തിയ വെളിപ്പെടുത്തൽ 2021 ൽ കേരളം ചർച്ച ചെയ്ത വിഷയങ്ങളിൽ ഏറ്റവും പ്രാധാന്യം നേടിയ ഒന്നായിരുന്നു. കേരളത്തിൽ ഐഎസ് റിക്രൂട്ടിങ് ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കേരളത്തിൽ ഐ.എസ് സാന്നിധ്യമുണ്ടെന്ന് എൻ.ഐ.യുടെ വെളിപ്പെടുത്തൽ നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആരോപണത്തെ തള്ളി രംഗത്ത് വന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെ പോലും ഞെട്ടിച്ച് കൊണ്ടുള്ള ബെഹ്റയുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് പ്രാഫഷണലുകള്‍ ഉള്‍പ്പെടെ അംഗങ്ങളായ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്നു പറയാനാകില്ലെന്നായിരുന്നു ബെഹ്‌റ പറഞ്ഞത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ദേശീയ മാധ്യമങ്ങൾ വരെ ചർച്ചയാക്കി. എന്നാൽ, സി പി എം വിഷയത്തിൽ പീതികരിക്കാൻ തയ്യാറായില്ല. വ്യക്തമായ വിശദീകരണം നൽകാൻ മുഖ്യമന്ത്രിയും മെനക്കെട്ടില്ല.

Also Read:കാര്‍ ഉപേക്ഷിച്ച നിലയില്‍: കാറിനുള്ളില്‍ മുളകുപൊടി വിതറി ഡ്രൈവിംഗ് സീറ്റ് ഡോര്‍ ഗ്ലാസ് അടിച്ച് പൊട്ടിച്ച നിലയില്‍

ഇത്തരം നൂറിലധികം സ്ലീപ്പിങ് സെല്ലുകള്‍ മതതീവ്രവാദം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ബെഹ്‌റയെ സോഷ്യൽ മീഡിയയും സോ കോൾഡ് സൈബർ സഖാക്കളും ‘സംഘി’യാക്കിയത് വളരെ പെട്ടന്നായിരുന്നു. ബെഹ്റയുടെ ഈ വെളിപ്പെടുത്തലിനു പിന്നാലെ ഒരു രാഷ്‌ടീയ ചായ്‌വ് ആണെന്ന് വിമർശനം ഉയർന്നു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐടി വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവര്‍ തുടങ്ങി മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ വരെ ഇത്തരം സ്ലീപ്പിങ് സെല്ലുകളിൽ അംഗമാണെന്നായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തൽ. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ അതീവ രഹസ്യമായാണ് ഇവരുടെ നീക്കങ്ങളെന്നും എല്ലാ മേഖലകളിലും ഇവരുടെ ഇടപെടല്‍ ശക്തമാണെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

Also Read:തെരഞ്ഞെടുപ്പിൽ സൈനികരിൽ കണ്ണ് വെച്ച് കോൺഗ്രസ്: രാഹുൽ ഗാന്ധിയുടെ ഉത്തരാഖണ്ഡ് റാലിക്കായി ബിപിൻ റാവത്തിന്റെ കട്ട്-ഔട്ടുകൾ

‘ഒരു സെല്ലില്‍ പത്തോളം പേരുണ്ടാകും. സമുദായ കലാപമുണ്ടായാല്‍ ഇവര്‍ രംഗത്തിറങ്ങും. വിവിധ രാഷ്ട്രീയ സംഘടനകളില്‍ ഇവര്‍ക്ക് അംഗത്വമുണ്ട്. അതിനാല്‍ പെട്ടെന്നു തിരിച്ചറിയാന്‍ പ്രയാസമാണ്. പലരുടെയും ഫോണുകൾ ചോർത്തിയാണ് ഈ വിവരം അറിഞ്ഞത്. കേരളം ഭീകരരുടെ റിക്രൂട്ടിങ് ലക്ഷ്യമായിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുന്ന അവസ്ഥയാണ്. ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയവരെ അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് വര്‍ഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാന്‍ പൊലീസിന് കഴിവുണ്ട്. കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുവരുന്നു. വിവിധ നടപടികളിലൂടെ വിധ്വംസക ശക്തികളെ തടയാനായിട്ടുണ്ട്’- ഇതായിരുന്നു കേരളം ചർച്ച ചെയ്ത ബെഹ്‌റയുടെ വാക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button