KeralaLatest NewsNews

സോളാർ അവാർഡ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ ആക്ഷേപ ഹാസ്യ അവാർഡുകൾ ഇങ്ങനെ

സോളാർ കേസിലെ പുതിയ സംഭവ വികാസങ്ങളെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവിവാഹം. ഇതിനിടെ ഒരു വിരുതൻ സോളാറിനെ അവാർഡ് രൂപത്തിലും ആക്കി. അതോടെ അത് വൈറലുമായി. രസകരമായ അവാർഡ് പ്രഖ്യാപനം ഇങ്ങനെ

സോളാർ അവാർഡുകൾ പ്രഖ്യാപിച്ചു :

ജസ്റ്റിസ് ജി ശിവരാജൻ ചെയർമാനായ ജൂറിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത് .
എല്ലാ കാറ്റഗറിയിലുമുള്ള അവാർഡുകൾക്കായി കനത്ത മത്സരമാണ് നടന്നതെന്നും അഭിനേതാക്കളുടെ പ്രകടനം പലപ്പോഴും തന്റെ കണ്ണു തള്ളിച്ചു കളഞ്ഞുവെന്നും ജൂറി ചെയർമാൻ അഭിപ്രായപ്പെട്ടു .

നോമിനേഷനുകളിൽ ഏറ്റവും കൂടുതൽ സാധ്യത കല്പിച്ചിരുന്ന
ഉമ്മൻ ചാണ്ടി തന്നെയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് .
വൈകാരിക സംഘർഷങ്ങളുടെ കനൽ ചൂളയിൽ നീറുമ്പോഴും
ഒട്ടിച്ചു വെച്ച ഇളിഭ്യ ചിരിയുമായി നാട്ടുകാരെ കബളിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയപാടവത്തെ ജൂറി വാനോളം പുകഴ്ത്തി .
അഭിനയകലയുടെ ഉത്തുംഗ ശൃംഗങ്ങളിൽ
ആ പ്രകടനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്ന് ജൂറി അഭിപ്രായപ്പെട്ടു . ( ചിത്രം :പാവാട )

ഉമ്മൻ ചാണ്ടിയോടൊപ്പം അവസാന റൗണ്ടിൽ വരെ മത്സരിച്ച തിരുവഞ്ചൂരിന് തലനാരിഴയ്ക്കാണ് അവാർഡ് നഷ്ടമായത് . എങ്കിലും പ്രത്യേക ജൂറി അവാർഡിന് അദ്ദേഹം അർഹനായി.
(ചിത്രം : അനുരാഗക്കരിക്കിൻവെള്ളം )
ശ്രീ ആര്യാടൻ മുഹമ്മദാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്.

പ്രഥമ കെ .പി .ഉമ്മർ -ബാലൻ .കെ.നായർ പുരസ്‌കാരത്തിനായി കനത്ത മത്സരമാണ് നടന്നത് .ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കെ സി വേണുഗോപാലും എ പി അനിൽകുമാറും അവാർഡ് പങ്കു വെച്ചു .
( ചിത്രം : ചങ്ക്‌സ് )
ബഹുമുഖപ്രതിഭാപുരസ്കാരത്തിനു തമ്പാനൂർ രവിയെ ഏക കണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു .സഹ നടൻ : ബെന്നി ബഹനാൻ (ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും )

ഡബ്ബിങ് : എ പി അബ്ദുള്ളക്കുട്ടി
മികച്ച സ്വഭാവ നടൻ : അടൂർ പ്രകാശ് ( ചിത്രം :ഇവൻ മര്യാദ രാമൻ )
അവസാന റൗണ്ടിൽ പി സി വിഷ്ണുനാഥിനെ മിതാഭിനയത്തിലൂടെ മറി കടന്ന ഹൈബി ഈഡനാണ് മികച്ച യുവ നടൻ . ( ചിത്രം :കിളി പോയി)
നവാഗത പ്രതിഭാപുരസ്‌കാരത്തിനായി എല്ലാ ജൂറി അംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞ പേരായിരുന്നു ശ്രീ ജോസ് .കെ .മാണിയുടേത് .(ചിത്രം : അച്ചായൻസ് )
വിപുലമായ പരിപാടികളോടെ അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാരദാനച്ചടങ്ങു തലസ്ഥാനത്തു വെച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button