മുംബൈ ; വിപണിയിൽ മികച്ച നേട്ടം കൈവരിച്ച് രൂപ. വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഒരു ഡോളറിന് 66.82 രൂപ എന്ന നിലയിൽ 14 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്.ബാങ്കുകളും കയറ്റുമതിക്കാരും വന്‍ തോതില്‍ ഡോളര്‍ വിറ്റഴിച്ചതിനാലും,ഇന്ത്യന്‍ വിപണിയിലേക്ക് വിദേശത്തു നിന്ന് നിക്ഷേപം ഒഴുകിയതിനാലാണ് മികച്ച നേട്ടം രൂപ കൈവരിച്ചത്. ബുധനാഴ്ച ഒരു ഡോളറിന് 66.96 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിച്ചത്. അതേസമയം ആഗോള വിപണിയിൽ ഡോളറിന് തിരിച്ചടി നേരിട്ടു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്നതു സംബന്ധിച്ച് നിലനില്‍ക്കുന്ന ഊഹവും ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയം സംബന്ധിച്ച അവ്യക്തതകളുമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.
Post Your Comments