CinemaMollywoodLatest News

സെക്സി ദുര്‍ഗ ഇനി എസ്.ദുര്‍ഗ

തിരുവനന്തപുരം: തുടക്കം മുതൽ വിവാദങ്ങൾ സൃഷ്‌ടിച്ച മലയാള ചിത്രം ‘സെക്സി ദുര്‍ഗ’ ഇനി ‘എസ് ദുര്‍ഗ’ എന്ന പേരിൽ അറിയപ്പെടും.സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടല്‍ കൊണ്ടാണു പേരു മാറ്റേണ്ടി വന്നതെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറിയിച്ചു.എന്നാല്‍, വിദേശരാജ്യങ്ങളിലും ഓണ്‍ലൈനിലും സെക്സി ദുര്‍ഗ എന്ന പേരില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കും.

ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രമാണ് ‘സെക്സി ദുര്‍ഗ’.എന്നാൽ ചിത്രത്തിന്‍റെ പേരിനെതിരെചിലര്‍ സെന്‍സര്‍ ബോര്‍ഡിനു പരാതി നല്‍കിയിരുന്നു.സെന്‍സര്‍ ചെയ്തശേഷം പേരു മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ബോര്‍ഡ് അറിയിച്ചത്. തുടര്‍ന്ന് ‘എസ് ദുര്‍ഗ’ എന്ന പേരു നിര്‍ദ്ദേശിച്ചു. യു-എ സര്‍ട്ടിഫിക്കറ്റാണു ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള റോട്ടര്‍ഡാം പുരസ്കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് സെക്സി ദുര്‍ഗ.വിദേശരാജ്യങ്ങളിലും ഓണ്‍ലൈനിലും സെക്സി ദുര്‍ഗ എന്ന പേരില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കും.

ചിത്രത്തിന് പത്തോളം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സനല്‍ കുമാര്‍ ശശിധരന്‍റെ മൂന്നാമത്തെ ചിത്രമാണ് സെക്സി ദുര്‍ഗ. കണ്ണന്‍ നായരും രാജശ്രീ ദേശ്പാണ്ഡെയുമാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button