ഇസ്ലാമാബാദ്: അഫ്ഗാനില്‍ നിന്നുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി പാകിസ്താന്‍ അഫ്ഗാൻ അതിർത്തിയിൽ 2,500 കിലോമീറ്റർ നീളത്തിൽ മതിൽ നിർമ്മിയ്ക്കുന്നു.
പഷ്തൂണ്‍ വംശജർ വസിക്കുന്ന മേഖലയിലൂടെയായിരിക്കും മതിൽ നിർമ്മിക്കുക. ബലൂചിസ്ഥാനിലെ ചമ്മാൻ ജില്ലയിലെ ഏഴു ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് ഈ അതിർത്തി.
മതിൽ നിർമ്മിക്കുന്നതിന്‍റെ ഭാഗമായി അതിർത്തിയിൽ 100 സൈനിക പോസ്റ്റുകൾ സ്ഥാപിക്കും. ഏകദേശം 30,000 സൈനികരെ ഇവിടേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഉയർന്ന സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പാക്കിസ്ഥാന്‍റെ തീരുമാനത്തിനെതിരേ അഫ്ഗാനിസ്ഥാൻ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments