മലയാള സിനിമ ഇപ്പോൾ പരീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുകയാണ്.അതുകൊണ്ടുത്തന്നെ നിരന്തരം പരിവർത്തനങ്ങൾ സിനിമയിൽ ഉണ്ടാകുന്നുമുണ്ട് .ആമേൻ ,ചാപ്പ കുരിശ് ,തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരങ്ങളാണ്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഹൃസ്വ ചിത്രം ഒരുങ്ങുന്നു.മലയാളത്തില്‍ ആദ്യമായിട്ടാണ് പൂര്‍ണമായും ഒരു മുറിയില്‍ മാത്രം ഷൂട്ട് ചെയ്ത സര്‍റിയല്‍ ഗ്രാഫിക്സിന്‍റെ സഹായത്തോടെ ഒരുക്കിയ ഒരു ചിത്രം പുറത്തിറങ്ങുന്നത്. വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യയില്‍ തന്നെ ആദ്യമാണ് ഒരു ഹ്രസ്വചിത്രം ഗ്രാഫിക്സുകളുടെ സഹായത്തോടെ യഥാര്‍ത്ഥ നടീനടന്മാരെ വെച്ചു ഷൂട്ട് ചെയ്ത് പുറത്തിറങ്ങുന്നത്.
‘അറുഹ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മരണമില്ലാത്ത സ്നേഹത്തെകുറിച്ചു ചര്‍ച്ച ചെയ്യുന്നു.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രമുഖ ഗ്രാഫിക്സ് ഡിസൈനറായ ശ്യാംകുമാര്‍ വിജയ് ആണ്. അനവധി ബോളിവുഡ് ചിത്രങ്ങളുടെ ഓസ്ട്രേലിയന്‍ റിലീസുകള്‍ക്ക് വേണ്ടി ഗ്രാഫിക്സ് ചിത്രം തയ്യാറാക്കിയ വ്യക്തിയാണ് ശ്യാംകുമാര്‍.ചിത്രം ഈ മാസം പതിനാലിന് യൂട്യൂബിലൂടെ പ്രേക്ഷകരിലേക്കെത്തും.
Post Your Comments