CinemaLatest News

മലയാളത്തിന്‍റെ ശങ്കരാടി ഓർമ്മയായിട്ട് പതിനാറ് വർഷങ്ങൾ

ലയാളത്തിന്‍റെ നടന വിസ്മയം ശങ്കരാടി ഓർമ്മയായിട്ട് ഇന്ന് പതിനാറ് വർഷം തികഞ്ഞു.നാട്യങ്ങൾ തീണ്ടിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു ശങ്കരാടിയുടേത്.ശങ്കരാടി അരങ്ങൊഴിഞ്ഞതോടെ മലയാള സിനിമയ്ക്ക് നഷ്ട്മായത് കുറേ കാര്യസ്ഥന്മാരെയും അമ്മാവന്മാരെയുമാണ്.

സൗന്ദര്യം ഒരിക്കലും സിനിമയിൽ അംഗീകരിക്കാനാകുന്ന ഘടകമല്ല.വീടിന്‍റെ ഉമ്മറത്ത് ചാരുകസേരയിൽ ബീഡിവലിച്ചും മരുമക്കളെ ഉപദേശിച്ചുമിരുന്ന ആ കഷണ്ടിക്കാരന് സ്വന്തം അഭിനയത്തിലും ഹൃദയത്തിലുമായിരുന്നു സൗന്ദര്യം.

ഒരുകാലത്ത് ശങ്കരാടി മലയാളസിനിമയുടെ അനിവാര്യഘടകമായിരുന്നു. ഇരുട്ടിന്‍റെ ആത്മാവിലെ അച്യുതന്‍ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് നടനെന്ന പേര് നല്കികൊടുത്തു. വാഴ്വേമായം, എഴുതാത്ത കഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ്‌  1970 ല്‍ അദ്ദേഹത്തിന് ലഭിച്ചു.

സ്വന്തം ആദർശങ്ങളും വിശ്വാസങ്ങളും മുറുകെ പിടിച്ചു ജീവിച്ച ഒരാളായിരുന്നു ശങ്കരാടി.നാടകത്തിലും സിനിമയിലും വരുന്നതിനു മുമ്പ് അദ്ദേഹം കറയറ്റ ഒരു കമ്മ്യൂണിസ്റ്റായിരുന്നു.അദ്ദേഹത്തിന് ലഭിച്ച ചില കഥാപാത്രങ്ങളും അത്തരത്തിലുള്ളവയായിരുന്നു.സിന്ദാബാദിലെ നീര്‍കുന്നം നീലാംബരന്‍ , അഭയത്തിലെ സഖാവ് ശങ്കരന്‍ , നീലക്കണ്ണുകളിലെ തൊഴിലാളി നേതാവ്, നേതാവിലെ കൃഷ്ണന്‍ , നഖങ്ങളിലെ അച്യുതന്‍ നായര് എന്നിവ എടുത്തുപറയത്തക്കവയാണ്.

രംഗവേദിക്കും ദൃശ്യവേദിക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്‍റെ പ്രത്യേകത നിറഞ്ഞ അഭിനയശൈലിക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല.എന്തുകൊണ്ടും മലയാള ചലച്ചിത്ര ലോകത്തിന് ഒരു തീരാ നഷ്ടം തന്നെയാണ് ശങ്കരാടി എന്ന അതുല്യ പ്രതിഭ.

shortlink

Related Articles

Post Your Comments

Related Articles


Back to top button