Latest NewsNewsIndia

നിയമസഭാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ മുന്‍മന്ത്രി അറസ്റ്റില്‍

റാഞ്ചി: നിയമസഭാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ മുന്‍മന്ത്രി അറസ്റ്റില്‍. ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഗോപാല്‍കൃഷ്ണയുടെ അറസ്റ്റ് ജെ ഡി യു അംഗവും മുന്‍മന്ത്രിയുമായിരുന്ന രമേഷ് സിങ് മുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ്.

രമേഷ് സിങ് മുണ്ട 2008 ലാണ് കൊല്ലപ്പെട്ടത്. 2008 ജൂലായ് ഒമ്പതിന് റാഞ്ചിക്കു സമീപത്തെ സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് രമേഷ് സിങ് മുണ്ടയെ മാവോവാദികള്‍ വെടിവെച്ചു കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടത് മാവോവാദി കമാന്‍ഡര്‍ കുന്ദന്‍ പഹാന്റെ പേരായിരുന്നു. തുടര്‍ന്ന് ആ വര്‍ഷം മേയില്‍ കുന്ദന്‍ പോലീസില്‍ കീഴടങ്ങി.

എന്‍ ഐ എയ്ക്കു മാസങ്ങള്‍ക്കു ശേഷം കേസ് അന്വേഷണം കൈമാറുകയായിരുന്നു. ഞായറാഴ്ച എന്‍ ഐ എ കസ്റ്റഡിയിലെടുത്ത ഗോപാല്‍കൃഷ്ണയെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. മാവോവാദികളും ഗോപാല്‍കൃഷ്ണയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് അദ്ദേഹം അറസ്റ്റിലായതെന്ന് സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button