KeralaLatest NewsNews

അമൃതാനന്ദമയി മഠ സന്ദര്‍ശനം: യുവാവ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ അമേരിക്കന്‍ യുവാവിന്റെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് ഉള്ളത്.

അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോ (37) പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവാവ് 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തിലായിരിക്കും. യുവാവിന് ബോധമുണ്ടെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ശനിയാഴ്ച അര്‍ധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ മറ്റ് പരിശോധനകള്‍ക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തില്‍ അഡ്മിറ്റാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button