ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക ലായില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് സന്ദര്‍ശനം നടത്തി. കരസേനാ ഉദ്യോഗസ്ഥരോടും ഇന്തോ-ടിബറ്റന്‍ പോലീസ് സേനയോടുമൊപ്പമാണ് അവര്‍ ദോക ലായിലെത്തിയ പ്രതിരോധ മന്ത്രി സന്ദര്‍ശനത്തിനിടെ, അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ചൈനീസ് സൈന്യത്തെ പ്രതിരോധമന്ത്രി അഭിവാദ്യം ചെയ്യുകയും ചെയ്തു. ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ഫോട്ടോ പകര്‍ത്തിയപ്പോഴാണ് അവര്‍ സൈന്യത്തെ കൈവീശിക്കാണിച്ചത്.
മേഖലയിലെ സുരക്ഷ വിലയിരുത്തുന്നതിന് മന്ത്രി വ്യോമയാത്ര നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയേത്തുടര്‍ന്ന് അത് വേണ്ടെന്നു വച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ദോക ലായില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നിര്‍മല സീതാരാമന് ഇവിടെ സന്ദര്‍ശനം നടത്തിയത്. എന്നാല്‍, ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം തുടങ്ങിയെന്നും അതിര്‍ത്തിയില്‍ ആയിരത്തോളം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
Post Your Comments