കോഴിക്കോട്: സംസ്ഥാന സർക്കാർ ഭീകരവാദികൾക്കു മുന്നിൽ മുട്ടുമടക്കിയെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഹാദിയ കേസ് എൻഐഎയ്ക്കു വിടേണ്ടെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് കുമ്മനം രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതിയിൽ വേങ്ങരയിലെ നാലു വോട്ടിനു വേണ്ടി നിലത്തിഴയുന്ന സിപിഎമ്മിനെയും സർക്കാരിനെയുമാണ് കണ്ടത്.
എൻഐഎ ഹാദിയ കേസിലെ പ്രേമവും സ്നേഹവുമൊന്നുമല്ല അന്വേഷിക്കുന്നതെന്നും മറിച്ച് സംഭവത്തിനു പിന്നിലെ ഭീകര ബന്ധമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഭീകരവാദികളോട് എതിർപ്പുണ്ടെന്നു പറയുന്നവരാണ് ഇന്ന് അവർക്കു മുന്നിൽ സാഷ്ടാംഗം വീണതെന്നും കുമ്മനം പറഞ്ഞു.
Post Your Comments