Latest NewsKeralaNews

സോളാര്‍ കേസിലെ കോടതി വിധിയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ബംഗളൂരു സോളാര്‍ കേസില്‍ അനുകൂലമായ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം ജയിക്കുമെന്ന വിശ്വസിച്ചിരുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതു നടന്നതില്‍ സന്തോഷമുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവിലെ മലയാളി വ്യവസായി എം.കെ കുരുവിള നല്‍കിയ കേസിലാണ് ഉമ്മന്‍ചാണ്ടിയെ ബംഗളൂരു സിറ്റി സിവില്‍ കോടതി കുറ്റവിമുക്തനാക്കിയത്. ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പ്രതി പട്ടികയില്‍ നിന്നു ഒഴിവാക്കും. 400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നായിരുന്നു കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button