CinemaMollywoodLatest NewsMovie Gossips

സുകുമാര കുറുപ്പിനെ ദുൽഖറിനറിയാം

കേരളത്തിന്‍റെ സ്വന്തം താരം ദുൽഖറിന്‍റെ ചിത്രങ്ങളൊക്കെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ ചിത്രങ്ങള്‍ക്കായി ഇപ്പോഴേ കാത്തിരിപ്പിലാണ് ആരാധകർ.ദുല്‍ഖര്‍ സല്‍മാന്‍റെ വരാനിരിക്കുന്ന സിനിമകളില്‍ ഏറെ കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘സുകുമാര കുറുപ്പ്’.

ദുല്‍ഖറിന്‍റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ കൂതറയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ഈ ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുള്ള സുകുമാര കുറുപ്പിന്‍റെ ജീവിതകഥ തന്നെയാണ് പറയുന്നത്.

സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കി. അയാളെ നല്ലവനായി അവതരിപ്പിക്കുകയല്ല ലക്ഷ്യമിടുന്നതെന്നും പക്ഷേ സിനിമ ഒരു സ്റ്റൈലിഷായി തന്നെയായിരിക്കും എത്തുകയെന്നും ഡിക്യു വ്യക്തമാക്കി.അടുത്ത വര്‍ഷമായിരിക്കും ചിത്രം സംഭവിക്കുക.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മുമ്പും സുകുമാര കുറുപ്പിന്‍റെ ജീവിതം സിനിമയായിട്ടുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായി സുകുമാര കുറുപ്പിന്‍റെ ജീവിതം കൂടുതല്‍ ആഴത്തില്‍ അവതരിപ്പിക്കാനാണ് ശ്രമമെന്ന് സംവിധായകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button