ന്യൂഡല്‍ഹി: ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്നു ന്യൂഡല്‍ഹിയില്‍ നടക്കൂം. ജിഎസ്ടിയുടെ 22 -ാമത് കൗണ്‍സിലാണ് ഇന്ന് ചേരുന്നത്. ഇന്നു നടക്കുന്ന യോഗത്തില്‍ പെട്രോള്‍-ഡീസല്‍ എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടത്തുന്ന കാര്യം ചര്‍ച്ച ചെയ്യും. അനുകൂല തീരുമാനം ഉണ്ടായാല്‍ സുപ്രധാന നീക്കത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ യോഗത്തില്‍ സാമ്പത്തിക ഉത്തേജനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ജിഡിപി വളര്‍ച്ച നിരക്ക് കുത്തനെ കുറഞ്ഞ സാഹചര്യം പരിഗണിച്ചാണ് സാമ്പത്തിക ഉത്തേജനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ജിഎസ്ടിയ്ക്ക് കീഴില്‍ പെട്രോള്‍-ഡീസല്‍ എന്നിവയെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും. ഇതിനു പുറമെ പെട്രോള്‍-ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കാനുള്ള നിര്‍ദേശം ജയ്റ്റ്‌ലി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിലെ ജിഎസ്ടി നെറ്റ്വര്‍ക്കിന്റെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. ഈ ഞായറാഴ്ച്ച രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയിട്ട് 100 ദിവസം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ നികുതിയെക്കുറിച്ച് യോഗം അവലോകനം നടത്തും.
Post Your Comments