Latest NewsNewsIndia

‘എല്ലാവരും ഈശ്വരന്റെ മക്കൾ’; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി മുസ്ലീം വ്യവസായി

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുളള സംഭാവന ഇതിനോടകം 1,500 കോടി കടന്നു

ചെന്നൈ : അയോധ്യ രാമ ക്ഷേത്ര നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ് എന്ന വ്യക്തിയാണ് ക്ഷേത്ര നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ നല്‍കിയത്.

ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹൃദത്തോടെ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.  മുസ്ലിം വിഭാഗം ഹിന്ദു വിരുദ്ധരും രാജ്യ വിരുദ്ധരുമൊക്കെയായി ഇടയ്ക്ക് ചിത്രീകരിക്കപ്പെടുന്നത് തനിക്ക് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ്. മറ്റ് ഏതൊരു ക്ഷേത്രമാണെങ്കിലും താന്‍ സംഭവാന ചെയ്യും എന്ന് തോന്നുന്നില്ല. എന്നാല്‍ അയോധ്യയില്‍ ഉയരുന്ന രാമ ക്ഷേത്രത്തിന് ഏറെ പ്രത്യേകത ഉണ്ട്. വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കം ഒടുവില്‍ പരിഹരിക്കപ്പെട്ട ശേഷമാണ് പുതിയ മന്ദിരത്തിന് ശിലയിട്ടിരിക്കുന്നതെന്നും ഹബീബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുളള സംഭാവന ഇതിനോടകം 1,500 കോടി കടന്നു. ഫണ്ട് ശേഖരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒന്നരലക്ഷം പ്രവർത്തകരാണ് രംഗത്തിറങ്ങിയത്. വിശ്വ ഹിന്ദു പരിഷത്ത്, ആർ എസ് എസ് പ്രവർത്തകരാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button