കൊച്ചി: ഉത്സവ സീസണ്‍ പ്രമാണിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം ആറിന് രാത്രി 10.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എറണാകുളത്ത് എത്തും. എറണാകുളം ജങ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സ്പെഷല്‍ ട്രെയിന്‍ എറണാകുളത്തു നിന്ന് എട്ട്, 15 തീയതികളില്‍ വൈകിട്ട് ഏഴിന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ ഏഴരക്ക് ചെന്നൈയിലെത്തും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സുവിധ സ്പെഷ്യല്‍ ട്രെയിന്‍ 13ന് രാത്രി 10.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എറണാകുളത്തെത്തും. കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
നാഗര്‍കോവില്‍ ജങ്ഷന്‍-ചെന്നൈ എഗ്മോര്‍ സ്പെഷല്‍ ട്രെയിന്‍ 15ന് വൈകീട്ട് അഞ്ചിന് നാഗര്‍കോവില്‍ നിന്ന് പുറപ്പെട്ട് തിരുനല്‍വേലി, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, വില്ലപുരം, താംബരം, മാമ്ബലം എന്നിവിടങ്ങളില്‍ കൂടി പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ എഗ്മോറില്‍ എത്തും. ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ ജങ്ഷന്‍ സ്പെഷല്‍ ട്രെയിന്‍ 16ന് ഉച്ചക്ക് 12.55ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് താംബരം, വിരുദാചലം, തിരുച്ചിറപ്പള്ളി, മധുര, തിരുനെല്‍വേലി വഴി പിറ്റേന്ന് പുലര്‍ച്ചെ 4.15ന് നാഗര്‍കോവിലില്‍ എത്തും.
Post Your Comments