
കൊച്ചി: നവംബര്‍ 1 മുതല്‍ റെയില്‍വേ ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം വരുത്തും. സംസ്ഥാന സര്‍ക്കാര്‍, ദക്ഷിണ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന്റെ തുടര്‍ച്ചയായാണു നടപടികള്‍. നേമം ടെര്‍മിനല്‍ യാഥാര്‍ഥ്യമാകാതെ കൂടുതല്‍ ട്രെയിനുകളുടെ വേഗം കൂട്ടാനോ സമയം മാറ്റാനോ കഴിയില്ലെന്നാണു റെയില്‍വേ നിലപാട്.
അതേസമയം ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കല്‍ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുന്‍പു തിരുവനന്തപുരത്ത് എത്തിക്കും.മൈസൂരു കൊച്ചുവേളി എക്സ്‌പ്രസ് രാവിലെ 9.15നും ബാനസവാടി കൊച്ചുവേളി ഹംസഫര്‍ 9.25നും കൊച്ചുവേളിയില്‍ എത്തും.
കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി രാത്രി 8.50ന് എറണാകുളം ജംക്ഷനില്‍ എത്തും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂര്‍ കോട്ടയം എക്സ്‌പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെല്‍വേലി പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും.
Post Your Comments