ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇത്തവണ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി സ്പെഷൽ ട്രെയിൻ സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ റെയിൽവേ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ് റൂട്ടിലാണ് സ്പെഷൽ ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുക.
വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് സ്പെഷൽ സർവീസിനായി പശ്ചിമ റെയിൽവേ സജ്ജമാക്കുന്നത്. ഒക്ടോബർ 13ന് രാത്രി 10:00 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6:00 മണിക്ക് അഹമ്മദാബാദിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ, മത്സര ദിവസമായ ഒക്ടോബർ 14ന് മുംബൈയിൽ നിന്ന് രാവിലെ പുറപ്പെട്ട് ഉച്ചയോടെ അഹമ്മദാബാദിൽ എത്തിച്ചേരുന്ന തരത്തിൽ വന്ദേ ഭാരത് എക്സ്പ്രസും സർവീസ് നടത്തുന്നതാണ്. സൂറത്ത്, വഡോദര, ആനന്ദ്, ബറൂച്ച് എന്നീ സ്റ്റേഷനുകളിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.
Also Read: മാലിന്യ സംസ്‌കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി
Post Your Comments