MollywoodLatest NewsCinemaNews

റീമ ചെയ്തത് മാത്രം തെറ്റല്ലേ ! അവർ ചോദിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ പിന്തുണച്ചവരും വിമർശിച്ചവരും ഒരേപോലെ പ്രശ്നങ്ങളില്‍ അകപ്പെട്ടിരുന്നു .അജു വർഗീസും കമൽ ഹാസനും സലിം കുമാറും നടിയുടെ പേരു പരാമർശിച്ചത് വിവാദങ്ങളായിരുന്നു.തുടർന്ന് പോലീസ് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തു.എന്നാൽ സമാനമായ തെറ്റ് നടി റീമ കല്ലുങ്കലും ആവർത്തിച്ചിരുന്നു.

നടിയുടെ പേര് വെളിപ്പെടുത്തിയ മറ്റുള്ളവർക്കെതിരെ കേസെടുത്തപ്പോൾ എന്തുകൊണ്ട് റീമയെ മാത്രം മാറ്റിനിർത്തി.അവർക്കും നിയമങ്ങളെല്ലാം ഒരുപോലെയല്ല എന്ന ചോദ്യവുമായിട്ടാണ് ജനങ്ങൾ രംഗത്തെത്തിയത്.ആലുവാ പോലീസ് രജിസ്‌ട്രേഡ് പോസ്റ്റ് അയച്ചിട്ടും ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായില്ല.

കമൽ ഹസനെതിരെ ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു.അജു വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.സലിം കുമാർ ,സജി നന്ത്യാട്ട് ,ദിലീപ് എന്നിവർക്കെതിരെ പോലീസ് കേസുണ്ടായി എന്നിട്ടും റീമയെ ഒഴിവാക്കിയത് ഉന്നതന്‍റെ ഭാര്യ ആയതുകൊണ്ടാണോ എന്ന പേരിലാണ് വിവാദം ശക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button