ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ .ചിത്രത്തിൽ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള വലിയ താരനിരയാണ് അണിനിരക്കുന്നത്. സോളോയിൽ അഭിനയിക്കുന്ന ത്രില്ലിലാണ് ബോളിവുഡ് താരം നേഹ ശർമ്മ.
ചിത്രത്തിൽ അവസരം ലഭിച്ചതുകൊണ്ട് മലയാള സിനിമകളെക്കുറിച്ചു കൂടതൽ അറിയാൻ സാധിച്ചെന്ന് ഒരു അഭിമുഖത്തിനിടയിൽ നേഹ വെളിപ്പെടുത്തി.”മലയാള സിനിമകളെ കുറിച്ചുള്ള പുതിയ അറിവുകൾ തനിക്ക് അത്ഭുതമായി . എത്രത്തോളം മികച്ച സിനിമകളാണ് ഇവിടെ ഉണ്ടാവുന്നത്. ദ്യശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത മലയാളം സിനിമ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. അതു പോലെ എത്രയെത്ര ഭാഷകളിലേക്ക് അത് മൊഴിമാറ്റിയിട്ടുണ്ട്. മലയാളത്തിൽ മികച്ച നിലവാരത്തിലുള്ള ഒരുപാട് സിനിമകളുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. ഇത്തരത്തിൽ നല്ല മലയാള സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാറുണ്ടെന്നുള്ളതും എനിക്ക് പുതിയ അറിവാണ്.” എന്ന് നേഹ തുറന്നുപറഞ്ഞു.
ഭാഷ പഠിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും ,പിന്നീട് പല തവണ ദുൽഖർ തന്നെ സഹായിച്ചെന്നും ദുൽഖറിനൊപ്പം അഭിനയിക്കാൻ ഇഷ്ടമാണെന്നും നേഹ പറഞ്ഞു.ദുൽഖറിനൊപ്പമിരുന്ന് ഡയലോഗുകൾ പഠിക്കുന്ന ചിത്രം നേഹ ട്വിറ്ററിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു .തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന സോളോ ഒരു റൊമാറ്റിക്ക് ത്രില്ലറാണ്. ഗെറ്റ് എവേ ഫിലിംസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments