കൊച്ചി: യുവതികള്‍ നല്‍കിയ പരാതിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് അനാവശ്യമാണെന്ന് കോടതി വിലയിരുത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ജാമ്യത്തിനായി ഡ്രൈവര്‍ ഷെഫീഖിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുക്കണമെന്നും ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്കു നിര്‍ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ രേഖകള്‍ എല്ലാം ഹാജരാക്കിയിരുന്നു. അതേസമയം കേസെടുത്ത മരട് പൊലീസിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. മരട് എസ്‌ഐയെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് .മതിയായ തെളിവോ സാഹചര്യമോ ഇല്ലാതെയാണ് കേസെടുത്തിരിക്കുന്നതെന്നും കോടതി വിലയിരുത്തി.
Post Your Comments