
കൂക്കു വിളി പ്രതീക്ഷിച്ച് പുറത്തിറങ്ങിയ ദിലീപ് കണ്ടത് പുഷ്പ വൃഷ്ടി നടത്തുന്ന ആരാധകരെ. ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു സ്വീകരണം. ആദ്യമൊക്കെ തെളിവെടുപ്പിന് കൊണ്ട് പോകുമ്പോൾ വഴിനീളെ കരിങ്കൊടിയും ജനക്കൂട്ടത്തിന്റെ കൂവലുമായിരുന്നു. പ്രതിഷേധം പേടിച്ച് വിഡീയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികള്‍ പോലും നടത്തി. പിന്നീട് അച്ഛന്റെ ശ്രാദ്ധത്തിന് മൂന്ന് മണിക്കൂര്‍ ദിലീപ് പുറത്തെത്തി. ആരാധകരാരും അപ്പോഴും എത്തിയില്ല. കേസിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനായിരുന്നു ഇത്.
എന്നാല്‍ ജാമ്യം കിട്ടിയപ്പോൾ ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ ആയിരുന്നു ആരാധകർ സ്വീകരണമൊരുക്കിയത്. ദിലീപിന് ജാമ്യം കിട്ടതിന്റെ ആവേശവും സന്തോഷവും ആരാധകരിൽ തുടങ്ങി വീട് വരെ നീണ്ടു.ദിലീപ് വീട്ടിലെത്തുന്നത് കാത്ത് അമ്മയ്ക്കും ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കുമൊപ്പം നടൻ സിദ്ദിഖും കാത്തുനിന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീട്ടിൽ ആയിരുന്നു എല്ലാവരും. ഗെയ്റ്റ് അടഞ്ഞുകിടന്നു. എങ്കിലും അകത്തെ ആഹ്ലാദം പുറത്തറിയാം. ദിലീപ് ജയിലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ടി.വി.യില്‍ വന്നതോടെ വീടിനുള്ളില്‍ ആരവവും കൈയടികളും ഉയര്‍ന്നു.
കൃത്യം അഞ്ചരയ്ക്ക് ദിലീപുമായുള്ള വാഹനം വീടിനുമുന്നിലെത്തി. പടിപ്പുരവാതില്‍ തുറന്ന് അകത്തുകടന്ന ദിലീപിനെ അമ്മ സരോജം കെട്ടിപ്പുണര്‍ന്ന് ഉമ്മവെച്ചു. അമ്മ സരോജം ദിലീപിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണു വീട്ടിലേക്കു സ്വീകരിച്ചത്. കണ്ടു നിന്നവരുടെയെല്ലാം കണ്ണ് നനയിച്ചതായിരുന്നു ഈ കരച്ചില്‍. പുറത്തേക്കിറങ്ങിവന്ന ഭാര്യ കാവ്യാമാധവനെയും മകള്‍ മീനാക്ഷിയെയും ചേര്‍ത്തുപിടിച്ച് നടന്‍ അകത്തേക്കുകടന്നു. സിദ്ദിഖും പുറത്തേക്കുവന്ന് ദിലീപിനെ കെട്ടിപ്പിടിച്ചു.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി കുറേപ്പേര്‍ വീടിനുള്ളിലുണ്ടായിരുന്നു.ചാനല്‍ മൈക്കുകള്‍ നീണ്ടെങ്കിലും ഒന്നും പറയില്ലെന്ന് ആംഗ്യരൂപേണ ദിലീപ് കാണിച്ചു. വീട്ടിലെ ആഹ്ലാദപ്രകടനം രാത്രി വൈകും വരെ നീണ്ടു. എല്ലാ മുഖങ്ങളിലും പ്രകാശം.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം ലഭിക്കുന്നത് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ്. ദിലീപിന് ജാമ്യം നല്‍കിയതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിന് പുറത്ത് കാത്തുനിന്നത്.
image courtesy: mathrubhoomy, madhyamam
Post Your Comments