കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിമാരായ മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് രാഹുല്‍ ഈശ്വര്‍. സമൂഹത്തിൽ നിൽക്കുന്ന മുൻവിധികൾ ഉപയോഗിച്ച് മഞ്ജു അടക്കമുള്ള സ്ത്രീകളെ അപമാനിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അത് മര്യാദയല്ലെന്നും രാഹുൽ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്‌സ് അവറിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
Also Read:അരവിന്ദ് കെജ്രിവാളിനെതിരെ അപകീർത്തികരമായ പരാമർശം: കോൺഗ്രസ് വനിതാ നേതാവിനെതിരെ കേസ്
‘ഞാന്‍ ശക്തമായി ദിലീപിനെ അനുകൂലിക്കുന്ന വ്യക്തിയാണ്. പക്ഷെ ഒരു കാരണവശാലും മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ മറ്റേതെങ്കിലും സ്ത്രീയെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിലൊന്നും ഒരു മര്യാദയുമില്ല. വേറെ എത്ര പോയിന്റുകളുണ്ട് പറയാൻ. സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍ ഉപയോഗിച്ച് ഏത് സ്ത്രീയെയാണെങ്കിലും, അത് മഞ്ജു വാര്യരാണെങ്കിലും അതിജീവിതയാണെങ്കിലും വ്യക്തഹത്യ ചെയ്യുന്നത് ശരിയായ കാര്യമല്ല. കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ സ്ട്രാറ്റജൈസ് ചെയ്യണം. പക്ഷെ ഇത്തരം കാര്യങ്ങള്‍ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. വേറെ ഒരുപാട് പോയിന്റുകള്‍ ഇക്കാര്യത്തില്‍ പറയാനുണ്ടായിരുന്നെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍,’ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട ചർച്ചകൾ മറ്റ് പല കാര്യങ്ങളും ചർച്ച ചെയ്യുന്നതിലേക്ക് വഴുതിമാറിയെന്ന ആക്ഷേപം ഉയർന്ന സാഹചാര്യത്തിലായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം. കേസിൽ, ദിലീപിന്റെ സഹോദരന്‍ അനൂപും ദിലീപിന്റെ അഭിഭാഷകനും തമ്മിലുള്ള സംഭാഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്.
Post Your Comments