ന്യൂഡല്‍ഹി : ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സിനെ ചികില്‍സയ്ക്കിടെ ആശുപത്രി അധികൃതര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് നഴ്‌സിന്റെ പരാതി. ആശുപത്രിക്കകത്ത് മര്‍ദ്ദനമേറ്റെന്നും അമിതമായി മരുന്ന് കുത്തിവച്ചുവെന്നുമാണ് പരാതി.
വസന്ത് കുഞ്ചിലെ ഐഎല്‍ബിഎസ് ആശുപത്രിയിലെ തൊഴില്‍ പീഡനത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കിയതിന് പിരിച്ചുവിട്ടതിനാണ് ആശുപത്രിയിലെ ശുചിമുറിക്കകത്ത് വെള്ളിയാഴ്ച്ച രാത്രി ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തൊട്ടുപിന്നാലെ ഐഎല്‍ബിഎസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് മര്‍ദ്ദനമേറ്റതെന്നാണ് നഴ്‌സ് പരാതിപ്പെട്ടിരിക്കുന്നത്. മയക്കത്തിനായി കുത്തിവയ്ക്കുന്ന മരുന്ന് നാല് മില്ലി ലിറ്റര്‍ കൊടുക്കേണ്ടിടത്ത് 40 മില്ലിലിറ്റര്‍ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും നഴ്‌സ് പറഞ്ഞു
Post Your Comments