ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ മാറ്റം വരുത്തി. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിലാണ് എസ്ബിഐ മാറ്റം വരുത്തിയത്. എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. സ്ഥിര നിക്ഷേപത്തിന്റെ പുതിയ ഘടന അനുസരിച്ച് ഒരു വര്‍ഷം വരെയുള്ള പലിശ നിരക്ക് 6.50% ആയിരിക്കും. എസ്ബിഐയിലെ ഒരു കോടി രൂപയില്‍ താഴെയുള്ള എല്ലാ സ്ഥിരനിക്ഷേപങ്ങള്‍ക്കും ഇതു ബാധകമാണ്.
മുതിര്‍ന്ന പൗരന്മാരുടെ പലിശ നിരക്കില്‍ എസ്ബിഐ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 7.25% ആയിരുന്നത് 7% ആയി മാറ്റി.
Post Your Comments