MollywoodLatest NewsCinemaMovie Gossips

ഓടിയനുവേണ്ടി പുതിയ ഭക്ഷണ രീതിയുമായി മോഹൻലാൽ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്‍റെ ‘ഒടിയൻ’.ഈ ബ്രഹ്മാണ്ഡ  ചിത്രത്തിന്‍റെ വിശേഷങ്ങൾ അറിയാൻ ആരാധകർ തിടുക്കത്തിലാണ് എപ്പോഴും.ഒടിയൻ മണിക്കാനായാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മറ്റാരേക്കാളും ഉയരത്തില്‍ ചാടുവാനും ഓടുവാനും കഴിയും എന്നതാണ് മാണിക്കന്‍റെ പ്രത്യേകത.

കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ 15 കിലോയോളം ഭാരം കുറയ്ക്കുമെന്ന്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ പതിവിലും ലാലിന്‍റെ ശരീര ഭാരം ഉയര്‍ന്നിരുന്നു.അതോടെ നിരാശയിലായ ആരാധകരോട് താരം കഥാപാത്രത്തിന്‍റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചു.”1950 തൊട്ട് 2000 വരെയുള്ള പല കാലഘട്ടങ്ങളികുടെ മുന്നേറുന്ന കഥയാണ് ചിത്രം പരാമര്‍ശിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നൊരു കഥയായതുകൊണ്ട് 2 ഗെറ്റപ്പുകള്‍ ഉണ്ട്.

ഒരാൾ മുപ്പതു വയസ്സുള്ളതാണെകിൽ മറ്റൊരാൾ പ്രായം ചെന്ന ആളാണ് .മുപ്പതുകാരനെ ഭാരം കുറച്ചാണ് കാണിക്കുന്നത് . ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴേക്കും ഒരു കാര്യത്തിൽ ഉറപ്പ് തരാം പട്ടിണി കിടന്നയാലും തടി കുറച്ചിരിക്കും.”-എന്നാണ് ലാലേട്ടൻ ആരാധകരോട് പറഞ്ഞത്.അതിനായി ലാലേട്ടന്‍റെ ഭക്ഷണരീതിയിൽ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട് രാവിലെ ഒരു പപ്പായ, ഉച്ചക്ക് രണ്ട് ചപ്പാത്തി, വൈകിട്ട് കുറച്ച്‌ ഫ്രൂട്ട്സ് എന്നതാണ് പുതിയ ദിനചര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button