മക്ക: മസ്ജിദുല്‍ ഹറമിലുണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ പ്രതികളായ മുഴുവന്‍പേരെയും കുറ്റ വിമുക്തരാക്കി മക്ക ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. അതേസമയം, പ്രതികളായ 13 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹജ്ജ് വേളയിൽ കൂറ്റന്‍ ക്രെയിന്‍ നിലംപതിച്ച് 108 തീര്‍ഥാടകര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിപ്പിക്കാത്ത വേളയിലും ക്രെയിന്‍ താഴ്തിയിടണമെന്ന നിര്‍ദേശം പാലിക്കാതിരുന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയും ശക്തമായ കാറ്റുമാണ് ക്രെയിന്‍ ദുരന്തത്തിന് കാരണമെന്ന് പ്രതികള്‍ കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി. ആവശ്യമായ മുന്‍കരുതല്‍ നടപതി സ്വീകരിച്ചിരുന്നുവെന്നും അവർ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കാനാണ് നീക്കമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Post Your Comments