Latest NewsKeralaNews

കൊച്ചി മെട്രോ സര്‍വ്വീസ് കൊച്ചിയുടെ മറ്റുഭാഗങ്ങളിലേക്കും

കൊച്ചി: ഗതാഗത രംഗത്ത് പുതിയ കുതിപ്പുമായി കൊച്ചി മെട്രോ മുന്നേറുകയാണ്. കൊച്ചിയുടെ സര്‍വ്വീസ് നീട്ടുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ മഹാരാജാസ് ഗ്രൗണ്ട് വരെ ഇന്ന് മുതല്‍ സര്‍വ്വീസ് നടത്തും. മെട്രോയുടെ ദീര്‍ഘസര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

വിപുലമായ ആഘോഷ പരിപാടികളില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന കുതിപ്പില്‍ സമയബന്ധിതമായി മറ്റൊരു പദ്ധതി കൂടി പൂര്‍ത്തീകരിക്കുന്നു. നാടിന്റെ അഭിമാനമായ കൊച്ചി മെട്രോ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഓടിതുടങ്ങും. രാവിലെ 10.30ന് കലൂര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് മെട്രോ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

തുടര്‍ന്ന് മഹാരാജാസ് ഗ്രൗണ്ട് വരെ മുഖ്യമന്ത്രി മെട്രോയില്‍ യാത്ര നടത്തും. എറണാകുളം ടൗണ്‍ ഹാളിലാണ് വിപുലമായ ഉദ്ഘാടന ചടങ്ങുകള്‍. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കൊച്ചി മെയറടക്കമുളള പ്രമുഖരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് രസകരമായ കാരിക്കേച്ചര്‍ വരച്ചു നല്‍കാന്‍ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകളും ഉണ്ടാകും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസ്സി ജംഗ്ഷന്‍, എം ജി റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ച് സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിലുളളത്.

ഇതോടെ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം 18 കിലോമീറ്ററായി വര്‍ദ്ധിക്കും. ട്രെയിനുകളുടെ എണ്ണം ആറായി ഉയരും. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ 50 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button