കൊച്ചി : ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയോട് പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ രംഗത്ത് എത്തി.
‘ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളുടേയും നീച ഉദ്ദേശ്യം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം’ എന്നാണ് വിധിയെ സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരില്‍ ഒരാളാണ് സംവിധായകന്‍ ജോണ്‍ ഡിറ്റോ.
പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കര്‍ശന ഉപാധികളോടെയാണ് നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി ഗോപിനാഥാണ് വിധി പ്രസ്താവിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സാഹചര്യമുണ്ടാകുമ്പോള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
Post Your Comments