Latest NewsCinemaNewsKollywoodMovie Gossips

ഞാന്‍ ഇനിമേല്‍ തനിച്ചല്ല ! എനിക്ക് എല്ലാവരുമുണ്ട്: ധൻസിക

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്  നടി ധൻസിക അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല.പൊതുവേദിയിൽ സംവിധായകനും  നടനുമായ രാജേന്ദറിന്‍റെ  ശകാരം ഏൽക്കേണ്ടിവന്ന ധൻസിക ഒരുപാട് വേദനയും അപമാനവും സഹിക്കേണ്ടിവന്നു .

ഒരുപാടാളുകൾ നേരിട്ടും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെമെല്ലാം നല്‍കിയ പിന്തുണയാണ് തന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ധന്‍സിക പറഞ്ഞു .ഞാന്‍ ഇനിമേല്‍ തനിച്ചല്ല എനിക്ക് എല്ലാവരുമുണ്ട്.എല്ലാവരുടെയും  സന്ദേശങ്ങള്‍ വായിച്ചാണ് ഞാന്‍ ജീവിതത്തിലേക്ക്  തിരിച്ചുവന്നത് എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചത്.

‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയാണ് ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം സംസാരിച്ച ധന്‍സിക തന്റെ പേര് പരാമര്‍ശിക്കാത്തതിരുന്നതിനെ തുടര്‍ന്നാണ് രാജേന്ദര്‍ ക്ഷുഭിതനായതും അവിടെ വച്ചു തന്നെ ധന്‍സികയെ ശകാരിച്ചതും. എന്നാൽ നടി കരഞ്ഞുമാപ്പ് പറഞ്ഞെങ്കിലും രാജേന്ദര്‍ വീണ്ടും നടിയെ കുറ്റപ്പെടുത്തുകയാണുണ്ടായത്.

ഇത് തമിഴ് സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. സിനിമയിലെ സ്ത്രീകളുടെ അവസ്ഥയാണ് ഇത് കാണിക്കുന്നതെന്ന് നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ പറഞ്ഞു.സിനിമാലോകത്തെ നിരവധി ആളുകൾ പിന്നീട് നടിയെ അനുകൂലിക്കുകയും ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button