Latest NewsCricketNewsSports

ഹര്‍ദികിനൊപ്പമുള്ള യുവതിയെ തേടി പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഒപ്പമുള്ള യുവതിയെ തേടി പെണ്‍കുട്ടികള്‍. ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിനത്തിലെ തിളക്കമാര്‍ന്ന പ്രകടനം ആരാധകരുടെ മനസില്‍ ഹര്‍ദിക് പാണ്ഡ്യയെ മിന്നും താരമാക്കി. ഇതേതുടര്‍ന്നു സാമൂഹ്യ മാധ്യമങ്ങളിലും താരത്തിന്റെ ആരാധകരുടെ എണ്ണം വര്‍ധിച്ചു. ഇപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലി പോലും ഹര്‍ദികിനെ പ്രശംസിച്ച് രംഗത്തു വന്നിട്ടുണ്ട്.

പരമ്പരയുടെ താരമായ ഹര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ അനേകം പെണ്‍കുട്ടികളെ ഞെട്ടിച്ചു. ഒരു പെണ്‍കുട്ടിക്കൊപ്പം താരം നില്‍ക്കുന്ന ചിത്രമാണ് ആരാധകരെ ഞെട്ടിച്ചത്. ഇത് ആരാണ് എന്ന കമന്റുമായി ആരാധകര്‍ എത്തി. ഇതില്‍ ഏറിയ പങ്കും പെണ്‍കുട്ടികളാണ്. പക്ഷേ കൂടെ നില്‍ക്കുന്നത് ആരാണെന്നു ഹര്‍ദിക് വെളിപ്പെടുത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button