
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രദര്‍ശനം ഉടനില്ലെന്നു വ്യക്തമാക്കി ഗായകന് യേശുദാസ്. ഈ തീരുമാനത്തിനു പിന്നില്‍ ആരുടെയും നിര്‍ബന്ധമില്ല. മറിച്ച് ഇങ്ങനെ തീരുമാനിക്കാന്‍ ഉള്ള കാര്യം ദൈവഭയമാണെന്നും യേശുദാസ് പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് നടത്തിയ സംഗീത കച്ചേരിക്ക് തിരുവനന്തപുരത്ത് എത്തിയ വേളയിലാണ് ഗാനഗന്ധര്‍വന്റെ ഈ പ്രസ്താവന.
ഇതു വരെയും ഗുരുവായൂരപ്പനെ തൊഴാന്‍ സാധിച്ചിട്ടില്ല. പണ്ട് അതിനു വേണ്ടി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതിനുള്ള അവസരം ലഭിക്കാഞ്ഞത് കൊണ്ട് വിഷമിച്ചിരുന്നു. പിന്നീട് ഗുരുവായൂരപ്പനെ ദര്‍ശിക്കാതെ കൃഷ്ണന്റെ മറ്റ് ക്ഷേത്രങ്ങളില്‍ പോകേണ്ടെന്ന് തീരുമാനിച്ചു. എങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു തവണ ഉഡുപ്പിയില്‍ കൃഷ്ണ ക്ഷേത്രത്തില്‍ പോയി.
ഒരു ക്ഷേത്രത്തിലും ഇടിച്ചുകയറി പോകണമെന്നില്ല. തന്നെ ഭഗവാന് വിളിക്കും അപ്പോള്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments