Latest NewsNewsGulf

യു.എ.ഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; ലോട്ടറി തട്ടിപ്പ് സജീവം

ദുബായ്: ദുബായിൽ ലോട്ടറി തട്ടിപ്പ് സജീവം. പാവപ്പെട്ടവനെ പണക്കാരനാക്കാം എന്ന ടാഗ് ലൈനിലൂടെയാണ് ഇവർ പണം തട്ടുന്നത്. ജനങ്ങളെ വിശ്വസിപ്പിക്കാനായി എമിറൈറ്റിസിന്റെ ലോഗോയും സീലും മറ്റും ഇവർ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഫിനാൻഷ്യൽ സർവീസ് അതോറിറ്റി പറയുന്നത് ഇത് ഒരു തട്ടിപ്പ് ഏജന്റ് ആണെന്നാണ്. 1 മില്യൺ ഡോളർ ആണ് ഇവർ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ലോട്ടറി അടിച്ച ആളോട് ദുബൈയിൽ നിലവില്ലാത്ത ബാങ്കിന്റെ പേര് പറയുകയും സർട്ടിഫിക്കറ്റ്സ് ഹാജരാക്കി പണം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പറയുന്നു. എന്നാൽ ഇത് വെറും തട്ടിപ്പാണെന്ന് അധികാരികൾ വ്യക്തമാക്കുന്നു.

മാത്രമല്ല പണം പിൻവലിക്കുന്നതിന് മുൻപ് ഗുണഭോക്താക്കൾ 800 ഡോളർ (Dh 2,938 Dh) അടയ്ക്കേണ്ടതുണ്ട്. ഇത് സർട്ടിഫിക്കേഷൻ, കോടതി സീൽ, എൻഡോഴ്സ്മെൻറ് ചെലവുകൾ എന്നിവയിൽ ഉൾപ്പെടുത്തുമെന്നാണ് സന്ദേശം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button