Latest NewsCinemaMollywoodMovie Gossips

കേരളാ പോലീസിനൊരു സല്യൂട്ട് കൊടുക്കണം : ദീപ്തി സതി

ലാൽ ജോസിന്‍റെ നീന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ദീപ്തി സതി തന്‍റെ പുതിയ ചിത്രം ‘പുള്ളിക്കാരൻ സാറയുടെ’ വിശേഷങ്ങൾ പ്രേഷകരുമായി പങ്കുവച്ചപ്പോൾ മലയാള സിനിമ ഇന്ന് നേരിടുന്ന ചില പ്രശ്നങ്ങളെ പറ്റി പറയാതിരിക്കാൻ താരത്തിന് കഴിഞ്ഞില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇപ്പോഴും തന്‍റെ ഞെട്ടൽ മാറിയിട്ടില്ലെന്നു ദീപ്തി പറഞ്ഞു.ഒരു സ്ത്രീയെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന സംഭവമാണത്.ശരീരത്തിന് ഏൽക്കുന്ന മുറിവ് പെട്ടെന്നുണങ്ങും എന്നാൽ മനസിന് ഏൽക്കുന്ന മുറിവ് ഒരിക്കലും മാറില്ല. നടിക്ക് എല്ലാ പിന്തുണയും ഉണ്ട് എന്നാൽ അവൾക്കാരുടെയും സിംപതി ആവശ്യമില്ല.കാരണം ഞാൻ മനസ്സിലാക്കിയിടത്തോളം വളരെ കരുത്തുള്ള സ്ത്രീയാണവൾ.എടുത്ത് പറയേണ്ട മറ്റൊരു കാര്യം കേരളാ പോലീസിന്‍റെ ശക്തമായ അന്വേഷണ നടപടികളെക്കുറിച്ചാണ്.

പോലീസ് ഈ കേസിനു പിന്നാലെ തന്നെയുണ്ട്. കേരളാ പോലീസിന് ഒരു സല്യൂട്ട് കൊടുക്കാൻ പലപ്പോഴും തോന്നും. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം അരക്ഷിത ബോധം തോന്നിയിരുന്നു.അച്ഛനും അമ്മയ്ക്കും ടെന്‍ഷന്‍ ഉണ്ടായിരുന്നു.ഒരു നടി മാത്രമാണ് ധൈര്യപൂർവ്വം മുമ്പോട്ട് വന്നത്. ചലച്ചിത്ര മേഖലയിൽ ഒരു വനിതാ കൂട്ടായ്മ്മ ഉണ്ടായത് നല്ല കാര്യമാണെന്നും ദീപ്തി കൂട്ടി ചേർത്തു. ദുൽഖർ നായകനായ ‘സോളോ’ ആണ് ദീപ്തിയുടെ അടുത്ത ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button