Latest NewsKeralaNews

പോപ്പുലർ ഫ്രണ്ടിന്റെ പത്രത്തിനു എതിരെയായ അന്വേഷണം വൈകുന്ന സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പത്രത്തിനു എതിരെയായ അന്വേഷണം വൈകുന്ന സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു. തേജസ് പത്രത്തിനു എതിരെയായ അന്വേഷണ വൈകുന്ന വേളയിലാണ് കേന്ദ്രം ഇടപെടുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ നാലു ജില്ലാ കളക്ടർമാരോടാണ് ഇതു സംബന്ധിച്ച വിശദീകരണം തേടാനാണ് കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയത്തിന്റെ നീക്കം. പത്രത്തിൽ പ്രകോപനപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ട് നടപടിയെടുത്തില്ലെന്ന പരാതിയിലാണ് നടപടി.

വിഷയത്തിൽ 2013 ആഗസ്റ്റ് എട്ടിനു തന്നെ മന്ത്രാലയം അന്വേഷണം നടത്താൻ നാല് ജില്ലാ കളക്ടരോട് നിർദേശിച്ചിരുന്നു. പക്ഷേ സംഭവത്തിൽ പത്രത്തിൽ നിന്ന് വിശദികരണം തേടിയതൊഴിച്ചാൽ മറ്റ് നടപടികൾ ഉണ്ടാകത്ത സാഹചര്യത്തിലാണ് തുടർന്നാണ് നടപടി.

ഇതിനു പുറമെ കഴിഞ്ഞ കുറച്ചു നാളുകളായി കേന്ദ്ര പ്രക്ഷേപണമന്ത്രാലയത്തിനു വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്. അതു കൊണ്ട് തേജസ് പത്രത്തിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയം നിർദേശം നൽകിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button