Latest NewsNewsInternational

പ്രശസ്തയായ രാഷ്ട്രീയ നേതാവിന്റെ ഛായാചിത്രം സര്‍വകലാശാല നീക്കം ചെയ്തു

ലണ്ടന്‍: പ്രശസ്തയായ രാഷ്ട്രീയ നേതാവിന്റെ ഛായാചിത്രം സര്‍വകലാശാല നീക്കം ചെയ്തു. മ്യാന്‍മാറിലെ രാഷ്ട്രീയ നേതാവായ ആങ് സാന്‍ സൂകിയുടെ ചിത്രമാണ് സര്‍വകലാശാല നീക്കം ചെയ്തത്. പരസ്യ ചിത്ര പ്രദര്‍ശനങ്ങളുടെ കൂട്ടത്തില്‍ നിന്നുമാണ് ചിത്രം നീക്കിയത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് ചിത്രം നീക്കിയത്. റോഹിങ്ക്യ ന്യൂനപക്ഷത്തെക്കുറിച്ചുള്ള സൂകിയുടെ പരമാര്‍ശത്തിന്റെ പേരില്‍ രാജ്യാന്തര വിമര്‍ശനം ഉയരുന്ന പശ്ചത്താലത്തിലാണ് നടപടി.

സൂകിയുടെ ചിത്രം ഈ അധ്യയാന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ നീക്കം ചെയാന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകാലശാല 2012ല്‍ ഡോക്ടറേറ്റ് നല്‍കി സ്യൂകിയെ ആദരിച്ചിരുന്നു. 1964-67 കാലയളവില്‍ ഈ സര്‍വകാലശാലയിലാണ് ആങ് സാന്‍ സൂകി പഠിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button