സാന്‍ ഫ്രാന്‍സിസ്കോ: കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ റഷ്യ സമൂഹമാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് ട്വിറ്ററിന്റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് സംശയിക്കുന്ന റഷ്യന്‍ ബന്ധമുള്ള 200 അക്കൗണ്ടുകള്‍ കണ്ടെത്തി. ഇത് ഫേസ്ബുക്കിലെ 500 വ്യാജ പേജുകളുമായോ പ്രൊഫൈലുകളുമായോ നേരിട്ട് ബന്ധമുള്ളവയാണ്. ഈ അക്കൗണ്ടുകളില്‍ നിന്ന് 179 ലിങ്കുകളാണ് കണ്ടെത്തിയത്.
ഇവ ട്വിറ്റര്‍ നിയമം ലംഘിക്കുന്നതിനാല്‍ വേണ്ട നടപടി സ്വീകരിച്ചതായും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ഇവയില്‍ 22 അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തയും ചിത്രങ്ങളും കാര്യങ്ങളും പ്രചരിപ്പിച്ചുവെന്നും ട്വിറ്റര്‍ യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചു. ഹില്ലരി വിരുദ്ധ വാര്‍ത്തകള്‍ ഈ അക്കൗണ്ടുകള്‍ വഴി പ്രചരിച്ചിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നേരത്തെ തന്നെ നടപടിയെടുത്തിരുന്നു.
Post Your Comments