തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികള്‍ പറഞ്ഞ സമയത്ത് പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണത്തിന് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ല. ഇത് ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ സേവിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ശമ്പളം കിട്ടുന്നുണ്ട്. എന്നാൽ ചിലർ തൃപ്തരല്ല. ചില ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആര്‍ത്തിയാണ്. കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതി. പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കിടയിലുള്ള കാഴ്ചപ്പാടിന് കാരണം മുന്‍കാലത്തെ പ്രവര്‍ത്തനങ്ങളാണെന്നും പിണറായി വ്യക്തമാക്കി.
Post Your Comments