Latest NewsNewsIndia

മുംബൈയിലെ റെയില്‍ ഗതാഗതം ശരിയാക്കാതെ ബുള്ളറ്റ്​ ട്രെയിന്‍ അനുവദിക്കില്ല;രാജ്​ താക്കറെ

ന്യൂഡല്‍ഹി: മുംബൈയിലെ ട്രെയിൻ ഗതാഗത സൗകര്യങ്ങള്‍ ശരിയാക്കാതെ ബുള്ളറ്റ്​ ട്രെയിന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന്​ മഹാരാഷ്​ട്ര നവനിര്‍മാണ്‍ സേന നേതാവ്​ രാജ്​ താക്കറെ.

മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ കാല്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട്​ 22 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിന് കാരണമായി റെയില്‍വെ പഴിക്കുന്നത് മഴയെ ആണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.

മുംബൈ ലോക്കല്‍ സ്റ്റേഷനുകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ഒക്ടോബര്‍ അഞ്ചിന് ചര്‍ച്ച്‌​ ഗേറ്റിലെ വെസ്​റ്റേണ്‍ റെയില്‍വേ ​ഹെഡ്​ക്വാട്ടേഴ്​സിലേക്ക്​ പ്രതിഷേധറാലി നടത്താൻ തീരുമാനമായെന്നും, ലോക്കല്‍ റെയില്‍ സംവിധാനവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളുമടങ്ങുന്ന പട്ടിക അതേദിവസം റെയില്‍വേക്ക്​ കൈമാറുമെന്ന്‍ താക്കറെ പറഞ്ഞു.

സമയപരിധിക്കുള്ളില്‍ ഇക്കാര്യങ്ങളില്‍ മാറ്റംകൊണ്ടുവന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് അപ്പോള്‍ കാണാമെന്നും, റെയില്‍വെ സ്റ്റേഷനുകളിലെ നടപ്പാലങ്ങളിലെ അനധികൃത വ്യാപാരികളെ പുറത്താക്കാന്‍ റെയില്‍വെ അധികൃതര്‍ക്ക് സമയപരിധി നല്‍കുമെന്നും അതിനുള്ളില്‍ അവരെ ഒഴിപ്പിച്ചില്ലെങ്കില്‍ അക്കാര്യം തങ്ങള്‍ സ്വയം സ്വയം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button