KeralaLatest NewsNews

കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല; രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മണിക്കൂറുകള്‍ മതിയെന്നും പ്രതിപക്ഷ നേതാവ്

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേയ്ക്ക് തിരിച്ചുവരുന്നതില്‍ യാതൊരുവിധ എതിര്‍പ്പുമില്ലെന്നു വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ലെന്നും മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തല ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

യുഡിഎഫിന് മാണിയോടുള്ളത് നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായി ഉള്ള ബന്ധമാണ്. മാണിയോടുള്ള സമീപനത്തില്‍ ഇതുവരെയും ഒരു മാറ്റവുമില്ല. രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകള്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പു കഴിയുമ്പോള്‍ യുഡിഎഫില്‍ മാറ്റങ്ങള്‍ ഉണ്ടാകും. മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button