ജനീവ: ആഭ്യന്തര സംഘർഷത്തെത്തുടർന്ന് മ്യാന്മറില് നിന്ന് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്ന് 60 ലേറെ പേര് മരിച്ചതായി സൂചന. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഏജന്‍സിയാണ് വിവരം പുറത്തു വിട്ടത്.
23 പേരുടെ മരണം സ്ഥീരീകരിച്ചിട്ടുണ്ടെന്നും എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായും അഭയാര്‍ഥികള്‍ക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ വാക്താവ് ജോയല്‍ മില്ലിമാന്‍ അറിയിച്ചു. ആഭ്യന്തര സംഘർഷത്തെ തുടർന്ന് നിരവധി റോഹിൻഗ്യകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇത്തരം ബോട്ടപകടങ്ങളിൽ കൊല്ലപ്പെട്ടത്.
Post Your Comments