Latest NewsnewsIndiaNews

ഗുർമീതിന്റെ സാമ്പത്തിക ഇടപാടുകൾ ; എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു

ചണ്ഡീഗഢ്: പീഡനക്കേസില്‍ അകത്തായ വിവാദ ആൾദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേൽ നടപടികൾ സ്വീകരിച്ചത്.

ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച നിര്‍ദേശം കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയത്. സാമ്പത്തിക ക്രമക്കേടും വിദേശവിനിമയ ചട്ടലംഘനവും അടക്കമുള്ളവയാണ് അന്വേഷിക്കുന്നത്.

സിനിമകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ലഭിച്ച വിദേശസംഭാവനകളെ കുറിച്ചും അന്വേഷിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗുർമീതിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button