ചെന്നൈ: ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോള്‍ പകുതി ബോധമേ ഉണ്ടായിരുന്നുള്ളൂവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശ്വാസതടസ്സമുണ്ടായിരുന്നുവെങ്കിലും ജയലളിതയ്ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജയലളിതയ്ക്ക് ന്യുമോണിയ ബാധിച്ചിരുന്നു.
രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയെല്ലാം കൂടുതലായിരുന്നു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ജയലളിതയുടെ മരണത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ഗൂഢാലോചന വാദങ്ങള്‍ക്കിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ ആഴ്ചയാണ് ഭരണകക്ഷി അംഗങ്ങള്‍ തന്നെ അമ്മയുടെ മരണത്തെക്കുറിച്ച് സംശയമുന്നയിച്ചത്.
ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിനെക്കുറിച്ചും ആരും ജയലളിതയെ കണ്ടിട്ടില്ലെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
റിട്ടേയര്‍ഡ് ജഡ്ജി അറുമുഖസ്വാമിയാണ് കമ്മീഷനായി നിയമിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments