ജിഎസ്ടി വന്നാൽ പലതിനും വിലകുറയും എന്നാണ് ഉപഭോക്താവ് കരുതിയിരുന്നത്. എന്നാൽ ജിഎസ്ടിയുടെ പേരില്‍ കച്ചവടക്കാര്‍ സാധാരണക്കാരെ പിഴിയാന്‍ തുടങ്ങിയതോടെ ഇത് സംബന്ധിച്ച പരാതികളും വ്യാപകമാകാൻ തുടങ്ങി. ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്ത സ്ഥാപനങ്ങൾ വില്പന ബില്ലില്‍ ജിഎസ്ടി നമ്പര്‍ ഉള്‍പ്പെടുത്തണം. സെന്‍ട്രല്‍ ജിഎസ്ടി(CGST), സ്റ്റേറ്റ് ജിഎസ്ടി(SGST) എന്നിങ്ങനെ നികുതി വേര്‍തിരിച്ച് കാണിക്കണം.
ബില്ലില്‍ ചേര്‍ത്തിട്ടുള്ള ജിഎസ്ടി നമ്പര്‍ ശരിയാണോയെന്ന് പരിശോധിച്ചറിയാനായി www.gst.gov.in എന്ന് വെബ്‌സൈറ്റ് തുറക്കണം. സര്‍ച്ച് ടാക്‌സ് പെയര്‍-ന് താഴെ ജിഎസ്ടിഐഎന്‍ നമ്പര്‍ നല്‍കി സര്‍ച്ച് ചെയ്യുക. തെറ്റായ ജിഎസ്ടിഐഎന്‍ നമ്പറാണെങ്കില്‍-നിങ്ങള്‍ നല്‍കിയ നമ്പര്‍ നിലവിലില്ല; സാധുവായ നമ്പര്‍ നല്‍കുക എന്ന സന്ദേശമായിരിക്കും ലഭിക്കുക. ശരിയായ രജിസ്‌ട്രേഷൻ ആണെങ്കിൽ കച്ചവട സ്ഥാപനത്തിന്റെ പേര്, സംസ്ഥാനം, രജിസ്‌ട്രേഷന്‍ തിയതി എന്നിവ കാണിക്കും.
ബില്ലില്‍ യഥാര്‍ഥ നികുതി നിരക്കാണോ ഈടാക്കിയിരിക്കുന്നതെന്ന് പരിശോധിക്കാനായി https://cbec-gst.gov.in/gst-goods-services-rates.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. ശരിയായ ബിൽ അല്ല ലഭിച്ചതെങ്കിൽ helpdesk@gst.gov.in എന്ന സൈറ്റിൽ പരാതി നൽകാം.
Post Your Comments