KeralaLatest NewsNews

പെണ്‍കുട്ടിയുടെ കൊലപാതകം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഏ​രൂ​രി​ൽ ബു​ധ​നാ​ഴ്ച കാ​ണാ​താ​യ ഏ​ഴ് വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം വ്യാഴാഴ്ചയാണ് ക​ണ്ടെ​ത്തിയത്. കു​ള​ത്തൂ​പ്പു​ഴ​യി​ലെ റ​ബ​ർ എ​സ്റ്റേ​റ്റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പോലീസ് പിടിയിലായിട്ടുണ്ട്. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നൽകി. കൊല്ലം റൂറൽ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button